Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Camp

Wayanad

കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന ക്യാ​ന്പ് ബ​ത്തേ​രി​യി​ൽ ഇ​ന്നും നാ​ളെ​യും

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 100ൽ ​അ​ധി​കം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ക്കു​ന്ന ക്യാ​ന്പി​ന് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ തു​ട​ക്ക​മാ​കും.​ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ബ​ത്തേ​രി രൂ​പ​ത ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും.

ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി അം​ഗം ഡോ.​മ​നോ​ജ് രാ​വി​ലെ 9.15 മു​ത​ൽ 12.15 വ​രെ ശി​ൽ​പ​ശാ​ല ന​യി​ക്കും. 2.15 മു​ത​ൽ 1.15 വ​രെ സം​ഘ​ട​നാ ച​ർ​ച്ച​യും അ​ധ്യാ​പ​ക​രെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ത​ര​ണ​വും ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ത്തി​ന് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന ക​മ്മി​റ്റി 13 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ക​ൽ​പ്പ​റ്റ മു​ണ്ടേ​രി​യി​ൽ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി ന​ട​ത്തും. ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.

മു​ണ്ടേ​രി​യി​ൽ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സി​നെ​യും ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ​യും വൈ​ദി​ക​രെ​യും മ​ന്ത്രി ആ​ദ​രി​ക്കും. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന നി​വേ​ദ​നം ന​ൽ​കും.

ക്യാ​ന്പ് അം​ഗ​ങ്ങ​ൾ വൈ​കു​ന്നേ​രം നാ​ലി​ന് കാ​രാ​പ്പു​ഴ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. രാ​ത്രി 8.30 മു​ത​ൽ 10.30 വ​രെ ശ്രേ​യ​സ് പ്ര​ഫ​ഷ​ണ​ൽ ട്രൂ​പ്പി​ന്‍റെ ’തു​ടി​താ​ളം’ ക​ലാ​പ​രി​പാ​ടി അ​ര​ങ്ങേ​റും. ക്യാ​ന്പ് അം​ഗ​ങ്ങ​ൾ നാ​ളെ രാ​വി​ലെ ആ​റി​ന് മു​ത്ത​ങ്ങ വ​ന്യ​ജീ​വി​സ​ങ്കേ​ത​വും തു​ട​ർ​ന്ന് ഗു​ണ്ട​ൽ​പേ​ട്ട പൂ​പ്പാ​ട​വും സ​ന്ദ​ർ​ശി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​ക്യാ​ന്പ് അ​വ​ലോ​ക​നം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​മാ​പി​ക്കും.

Latest News

Corehub Up